ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസ് റിപ്പോര്‍ട്ട് ഇന്ന് | Oneindia Malayalam

2017-12-01 134

Dileep gets mixed response from Dubai crowd

ദുബായിലെ കരാമയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക് പോയത്. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് നല്‍കിയതോടെയാണ് ദിലീപിനു വിദേശത്തു പോവാന്‍ അനുമതി ലഭിച്ചത്. ദുബായിലെ കരാമയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക് പോയത്. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് നല്‍കിയതോടെയാണ് ദിലീപിനു വിദേശത്തു പോവാന്‍ അനുമതി ലഭിച്ചത്.അങ്കമാലി കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ദിവസം തന്നെ ഇതിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്നു കോടതിയാണ് ഇതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി വിദേശത്തേക്കു പോവുന്നതിനു മുമ്പാണ് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Videos similaires